01:10am 12 November 2026
NEWS
കുസാറ്റിൽ അന്തർദേശീയ ശില്പശാല ഒപ്റ്റിക്ക് 2025ന് തുടക്കം
25/11/2025  03:58 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ അന്തർദേശീയ ശില്പശാല ഒപ്റ്റിക്ക് 2025ന് തുടക്കം

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസ് 'ഒപ്റ്റിക് 2025' സർവകലാശാല സെമിനാർ കോംപ്ലെക്സിൽ ഇന്ന് രാവിലെ 9:30ക്ക് ആരംഭിക്കും. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എൻ പി ഒ എൽ ഡയറക്ടർ ഡോ. ദുവ്വുരു ശേഷാഗിരി കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ഐ ഐ ടി ഡൽഹി മുൻ പ്രൊഫസർ ഡോ. കെ ത്യാഗരാജൻ മുഖ്യപ്രഭാഷണം നടത്തും. നവംബർ 28 വരെ നടക്കുന്ന കോൺഫറൻസിൽ ഒപ്റ്റിക്സ്, ഫോട്ടോണിക്സ്, ക്വാണ്ടം ടെക്‌നോളജി എന്നീ വിഷയങ്ങൾ ആസ്പദമാക്കി വിവിധ സെഷനുകൾ നടക്കും. രാജ്യത്തിനകത്തും വിദേശത്തുമുള്ള 60ൽ പരം വിദഗ്ദ്ധരുടെ പ്രഭാഷണങ്ങൾ, 230 ൽ പരം പ്രബന്ധ അവതരണങ്ങൾ, പ്രമുഖ കമ്പനികളുടെ സെഷനുകൾ, കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള കോൺഫറൻസിൽ 500ൽ പരം പ്രതിനിധികൾ പങ്കെടുക്കും. കോൺഫെറൻസിന് മുന്നോടിയായി ഐ ഐ ടി മദ്രാസ് പ്രൊഫസർ ദീപ വെങ്കിടേഷ് നയിക്കുന്ന ശില്പശാലയും ഫോട്ടോണിക്സ് മേഖലയിലെ പ്രമുഖ കമ്പനികളുടേത് വിദ്യാർത്ഥികളുമായുള്ള സംവാദവും സംഘടിപ്പിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img